കൊച്ചി: പാലക്കാട് പുത്തൂര്‍ ഷീല വധക്കേസിലെ പ്രതിയായ സമ്പത്തിനെ കസ്റ്റഡിയിലിരിക്കെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ പോലീസുകാര്‍ കീഴടങ്ങി. കൊലക്കേസില്‍ പ്രതികളായതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ നാലു പോലീസുകാരാണ് സി.ബി.ഐക്ക് മുമ്പാകെ കീഴടങ്ങി കീഴടങ്ങിയത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ കീഴടങ്ങിയത്. പോലീസുകാരായ അബ്ദുള്‍ റഷീദ്, രാമചന്ദ്രന്‍, മാധവന്‍, ഷീലന്‍ എന്നിവരാണ് സി.ബി.ഐക്ക് മുമ്പാകെ ഇന്ന് കീഴടങ്ങിയത്. നാളെ ഇവരെ കോടതിയില്‍ ഹാജരാക്കും.
malayalam news