| Sunday, 22nd April 2018, 9:49 am

സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് അനുകൂലമായി പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഘപരിവാര്‍ അനുകൂലികള്‍ വാട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് അനുകൂലമായി പൊലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ പേരാമ്പ്ര സ്വദേശി എന്‍.കെ അഷ്റഫിനെയാണ് റൂറല്‍ എസ്.പി എം.കെ പുഷ്‌കരന്‍ സസ്പെന്‍ഡ് ചെയ്തത്.

നാദാപുരം ഏരിയയിലെ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിന് തലേദിവസം ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഷറഫ് പോസ്റ്റിടുകയായിരുന്നു. കത്തുവ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷറഫ് ഈ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ പൊലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


Also Read:  പാലക്കാടും തൃശൂരും വാഹനാപകടം; അഞ്ച് മരണം; എട്ടു പേര്‍ക്ക് പരിക്ക്


ശനിയാഴ്ച ഉച്ചയോടെയാണ് റൂറല്‍ എസ്.പി അഷറഫിനെ സസ്പെന്‍ഡ് ചെയ്തത്.

അതേസമയം അപ്രഖ്യാപിത ഹര്‍ത്താലിനിടെ പൊലീസിനേക്കാള്‍ അംഗബലം ഉള്ള സ്ഥലത്ത് സമരം നടത്താമെന്ന് അറസ്റ്റിലായ സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. വാട്‌സാപ്പ് ഗ്രൂപ്പിലെ ഇവരുടെ ശബ്ദസന്ദേശം പൊലീസ് കണ്ടെടുത്തെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച അറസ്റ്റിലായ സംഘപരിവാര്‍ അനുകൂലികളായ അഞ്ചുപേരില്‍ കൊല്ലം ഉഴുകുന്ന് അമരാലയം വീട്ടില്‍ അമര്‍നാഥ് ബൈജു (20)വാണ് ഹര്‍ത്താല്‍ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാതലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.


Also Read:  കോഹ്‌ലിയുടെ ‘ബോള്‍ട്ട്’ ഊരിയ ഒറ്റക്കൈയ്യന്‍ ക്യാച്ചുമായി ബോള്‍ട്ട്; വിശ്വസിക്കാനാകാതെ കോഹ്‌ലിയും അംപയറും വീഡിയോ കാണാം


തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചയ്തത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്. ഹര്‍ത്താലിനുശേഷവും കലാപം നടത്താനും ഇവര്‍ ആഹ്വാനം ചെയ്തു.

പൊലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more