| Monday, 30th January 2017, 6:51 pm

കണ്ടു നിന്നവര്‍ ഫോട്ടോയെടുത്ത് മടങ്ങി: റോഡപകടത്തില്‍പ്പെട്ട പോലീസുകാരനു ദാരുണാന്ത്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്‍സ്‌പെക്ടര്‍ ജീപ്പിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ട ജനക്കൂട്ടം വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ ശേഷം തിരിച്ച് പോവുകയായിരുന്നു.


മൈസൂരു: മൈസൂരുവില്‍ റോഡപകടത്തില്‍പ്പെട്ട പൊലീസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു. സഹായം ലഭിക്കാതെ ഒരു മണിക്കൂറോളം വഴിയില്‍ കിടന്നതാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ (38) ജീവന്‍ നഷ്ടമാവാന്‍ കാരണമായത്. അപകടം കണ്ട വഴിയാത്രക്കാര്‍ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം സഹായിക്കാതെ ആശുപത്രിയില്‍ എത്തിക്കാതെ കടന്നു പോവുകയായിരുന്നു.


Also read തലശേരിയില്‍ വീണ്ടും ആര്‍.എസ്.എസ് ആക്രമണം: കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം


കോണ്‍സ്റ്റബിള്‍ ലക്ഷ്മണനും മഹേഷ് കുമാറും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ലക്ഷമണന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. ജീപ്പിനുള്ളില്‍ കുടുങ്ങിയ മഹേഷ് കുമാറിനു ജീവനുണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് കൂടി നിന്നവര്‍ ഫോട്ടോയെടുത്ത ശേഷം മടങ്ങുകയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുമായി കൂട്ടിയിടിച്ച് പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടത്. ചികിത്സയിലായിരിക്കേയാണ് മഹേഷ് മരണത്തിനു കീഴടങ്ങുന്നത്.  കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നും ഒരു മണിക്കൂറോളം രക്തം വാര്‍ന്നതാണ് മരണകാരണത്തിനു കാരണമായതെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്‍സ്‌പെക്ടര്‍ ജീപ്പിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ട ജനക്കൂട്ടം വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയ ശേഷം തിരിച്ച് പോവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം ബംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈക്കപകടത്തില്‍ രണ്ടായി മുറിഞ്ഞ യുവാവ് സഹായമഭ്യര്‍ത്ഥിക്കുമ്പോള്‍ യാത്രകാര്‍ ചിത്രങ്ങളെടുത്ത ശേഷം കടന്നു പോവുകയായിരുന്നു അന്നും.

We use cookies to give you the best possible experience. Learn more