| Monday, 3rd December 2018, 5:30 pm

ഗോവധമാരോപിച്ച് യു.പിയില്‍ സംഘര്‍ഷം; കല്ലേറില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പശുവിനെ കൊന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ കലാപം. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.

ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുബോധ് കുമാര്‍ സിംഗ് എന്ന ഇന്‍സ്‌പെക്ടറാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു.

വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീവ്രവലത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ALSO READ: Video : പ്രസംഗത്തിനിടെ കോണ്‍ഗ്രസ് പ്രകടന പത്രികയെ കുറിച്ച് പച്ചക്കള്ളം തട്ടിവിട്ട് അമിത് ഷാ; പൊളിച്ചടുക്കി സോഷ്യല്‍മീഡിയയും കോണ്‍ഗ്രസും

കന്നുകാലികളുടെ ശവശരീരവുമായി ഒരുപറ്റമാളുകള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. ചിഗ്രാവതി പൊലീസ് സ്റ്റേഷനിലേക്കും അക്രമികള്‍ കന്നുകാലികളുടെ ശവശരീരം ട്രാക്ടറിലാക്കി മാര്‍ച്ച് ചെയ്തു.

ഇതിന് പിന്നാലെയാണ് പൊലീസിനു നേരെ കല്ലേറുണ്ടായത്. പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.

സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more