| Tuesday, 21st August 2018, 6:51 pm

62,000 കുടുംബങ്ങളെ പൊലീസ് ദത്തെടുക്കും; മൂന്ന് പേരെ ലോക്‌നാഥ് ബഹ്‌റ വ്യക്തിപരമായി ഏറ്റെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട 62,000 കുടുംബങ്ങളെ കേരള പൊലീസ് ദത്തെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. ഇവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഇതിന് പുറമേ വ്യക്തിപരമായി മൂന്ന് കുടുംബങ്ങളെ ദത്തെടുക്കാന്‍ തീരുമാനിച്ചതായും ലോക്‌നാഥ് ബഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യം: മുഖ്യമന്ത്രി


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊലീസ് വിഭാഗം പത്ത് കോടി രൂപയും സംഭാവന നല്‍കും.

എല്ലാ വീടുകളിലും പെട്രോളിങ്ങ് നടത്താനും സംസ്ഥാന സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോഷണ ശ്രമങ്ങള്‍ പരമാവധി ചെറുക്കും.

വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് മുന്‍കൈ എടുക്കും. ഇതിനായി 30,00 പൊലീസുകാരെ നിയോഗിക്കുമെന്നും ഡി.ജി.പി പറഞ്ഞു.


ALSO READ: കൈവിടില്ല, ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ: കേരളത്തിന് പിന്തുണയറിയിച്ച് ദുബൈ പൊലീസിന്റെ വീഡിയോ


ക്യാംപുകളില്‍ അതിക്രമിച്ച് കടക്കുന്നവരേയും, ഇന്റര്‍നെറ്റ് വഴി ഭീതി പരത്തുന്നവരെ ജയിലിലാക്കുമെന്നും ഡി.ജി.പി പറഞ്ഞു.

We use cookies to give you the best possible experience. Learn more