ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷമാര്‍ച്ചില്‍ സംഘര്‍ഷം.
കിസാന്‍ ക്രാന്തി എന്ന പേരില്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. യു.പിയില്‍ നിന്ന് ദല്‍ഹിയിലേക്ക് കടക്കാനുള്ള അതിര്‍ത്തിയിലാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ഗ്രെനെഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.
പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്തു. മഹാത്മാഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തി സമരം നടത്താനായിരുന്നു കര്‍ഷകരുടെ തീരുമാനം.
#WATCH Visuals from UP-Delhi border where farmers have been stopped during “Kisan Kranti Padyatra”. Police use water cannons to disperse protesters after protesters broke the barricades pic.twitter.com/9KUwKgvrwW
— ANI (@ANI) October 2, 2018
യു.പി സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്
DoolNews Video