[share]
[] കോഴിക്കോട്: വടകരയില്‍ യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം. കൊയിലാണ്ടി സ്വദേശി നാരായണന്‍ നായര്‍ക്കാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്.
പോലീസ് ഇയാളെ മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോലീസ് ഇയാളുടെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിയ്ക്കുന്നതും വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ദേശീയ പാത സമര സമിതിയുടെ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെയാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനം നടന്നത്. പോലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകളാണ് പുറത്തു വിട്ടത്.
എന്നാല്‍ ഇയാളെ ഇപ്പോഴും പോലീസ് സ്‌റ്റേഷനില്‍ തന്നെ പാര്‍പ്പിച്ചിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
ഒരു പോലീസുകാരന്‍ ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയം പിടിയ്ക്കുന്നതും തുടര്‍ന്ന് മര്‍ദ്ദിയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇദ്ദേഹം ഒഴിഞ്ഞുമാറുമ്പോഴും പോലീസുകാരന്‍ വീണ്ടും ജനനേന്ദ്രിയത്തില്‍ പിടിച്ച് മര്‍ദ്ദിയ്ക്കുന്നതും കാണാം.
സമര സമിതിയുടെ ദേശീയ പാത ഉപരോധത്തിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് ബലമായി പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തുമെന്നറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താല്‍ നടത്താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സി.പി.ഐയും ദേശീയ പാത സമരസമിതിയും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍