കോഴിക്കോട്: ഫാറൂഖ് കോളജിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെ അപമാനിച്ച് പ്രസംഗിച്ച അദ്ധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്.
ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയില്‍ കൊടുവള്ളി പൊലീസാണ് കേസെടുത്തത്.
ഫാറൂക്ക് ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ജൗഹര്‍ മുനവീര്‍ ബോധപൂര്‍വം തന്റെയും മറ്റു വിദ്യാര്‍ത്ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി മാനസിക സംഘര്‍ഷവും അപമാനവും വരുത്തിയെന്ന ചൂണ്ടിക്കാട്ടിയാണ് അമൃതയുടെ പരാതി.
Read Also: ജെ.എന്‍.യുവിനെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്ന വിധം
സ്ത്രീയുടെ മാനത്തെ അവഹേളിക്കുന്ന വൃത്തികെട്ട പരാമര്‍ശങ്ങളാണ് താനടക്കമുള്ള മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മുനവീര്‍ നടത്തിയതെന്നു പറയുന്ന പരാതിയില്‍ അധ്യാപകന്റെ നാലു പരമര്‍ശങ്ങളും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ജൗഹര്‍ മുനവ്വീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ മാസം 28 വരെയാണ് അസിസ്റ്റന്റ് പ്രൊഫസറായ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് മുനവര്‍ സംസാരിക്കുന്ന ഓഡിയോ ഡൂള്‍ന്യൂസായിരുന്നു പുറത്തുവിട്ടത്. ഇതിനു പിന്നാലെ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.
Read Also: അവകാശികളെ കാത്ത് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 11,302 കോടി രൂപ; ഒന്നാം സ്ഥാനത്ത് തിരുവല്ലയും
ഈ മാസം അസിസ്റ്റന്റ് പ്രൊഫസര്‍ ജൗഹര്‍ മുനവ്വിര്‍ എളേറ്റില്‍ വട്ടോളി, കോഴിക്കോട് വച്ച് നൂറോളം ആളുകളുള്ള സദസ്സില്‍ വച്ച് ബോധപൂര്‍വം മൈക്കിലൂടെയാണ് മേല്പറഞ്ഞ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.