| Thursday, 22nd April 2021, 11:34 pm

സോണി സെബാസ്റ്റിയനെതിരായ വ്യാജ പ്രചാരണം; കോണ്‍ഗ്രസ് നേതാവ് പി. ടി മാത്യുവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി. ടി മാത്യുവിനെതിരെ കേസ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്റെ പരാതിയിലാണ് കേസെടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സോണി സെബാസ്റ്റിയനെതിരെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് മോശമായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ജോണ്‍ ജോസഫ് എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് വ്യാജ പ്രചരണം നടത്തിയത്.

എന്നാല്‍ ഈ ഫേസ്ബുക്ക് ഐഡിക്കായി ഉപയോഗിച്ചത് പി. ടി മാത്യൂവിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ആണെന്ന് കഴിഞ്ഞ ദിവസം സൈബര്‍ സെല്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ആലക്കോട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഴിമതി വീരന്‍ സോണി സെബാസ്റ്റിയന്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയായി വരണോ എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. കൊപ്ര സംഭരണ അഴിമതിക്കേസിന്റെ നടപടികള്‍ തുടരുന്നതിനാല്‍ സോണി സെബാസ്റ്റിയന്‍ സ്ഥാനാര്‍ത്ഥിയായി വരേണ്ടതുണ്ടോ എന്നും പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പോസ്റ്റുകള്‍ സോണി സെബാസ്റ്റിയനെതിരെ ഈ വ്യാജ പ്രൊഫൈലില്‍ നിന്ന് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Police took case against PT Mathew in complaint aby Sony Sebastian

Latest Stories

We use cookies to give you the best possible experience. Learn more