കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ഐശ്വര്യ കേരള യാത്രക്കെതിരെ കണ്ണൂരില്‍ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് കാണിച്ച് പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോണ്‍ഗ്രസ് നേതാവ് സി. പി ജോണ്‍ തുടങ്ങി 26 യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.
ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പര്യടനത്തിന്റെ സമാപന ചടങ്ങ് തളിപ്പറമ്പില്‍ വെച്ചായിരുന്നു നടന്നത്.
ഈ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം പങ്കെടുത്തു എന്ന് കാണിച്ചാണ് കേസെടുത്തത്. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 400 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക