തൂണേരിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി തങ്ങള്‍ ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
നേരത്തെ തൂണേരിയില്‍ കൊവിഡ് പോസിറ്റീവായിരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്.
കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്തംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
സമ്പര്‍ക്കം മൂലമുള്ള കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ തൂണേരിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സമ്പര്‍ക്കം മൂലമുള്ള രോഗ ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്തും ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. ജില്ലയില്‍ പുതിയ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക