കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയില്‍ സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നെന്ന നിഗമനത്തില്‍ പൊലീസ്.ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സിലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.സിലിയുടെ സഹോദരന്‍ സിജോ പോസ്റ്റ് മോര്‍ട്ടത്തിന് തുനിഞ്ഞപ്പോള്‍ ഷാജു തടയുകയും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് എഴുതി നല്‍കണമെന്ന് ഇവര്‍ സിജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സിജോ ഇത് എഴുതി നല്‍കിയിരുന്നില്ല.
കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവര്‍ത്തിച്ചിരുന്നു.
ഷാജുവിനെയും പിതാവ് സക്കറിയെയും നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്തത്.
അതേസമയം കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുമായി ഇന്ന് സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള തെളിവെടുപ്പ് നടത്തിയേക്കും . താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച്് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.
നേരത്തെ സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നിരുന്നു. ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയത്.
എന്നാല്‍ ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സിലിയുടെ സഹോദരന്‍ സിജോ സിലിയുടചെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍. കഴിഞ്ഞ ദിവസം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിനെതിരെ ജോളി മൊഴി നല്‍കിയിരുന്നു.