ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഹേം മിശ്രയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി.എന്‍ സായിബാബയേയും മഹാരാഷ്ട്ര പോലീസും എന്‍.ഐ.എയും വേട്ടയാടുകയാണ്.
[]സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നേരിടാനുള്ള പോലീസിന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കല്‍.
ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഹേം മിശ്രയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി.എന്‍ സായിബാബയേയും മഹാരാഷ്ട്ര പോലീസും എന്‍.ഐ.എയും വേട്ടയാടുകയാണ്.
ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ജി.എന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് വേട്ടയാടുന്നതില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി സര്‍വകലാശാല അധ്യാപക സംഘടന ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയ്ക്ക് കത്തയച്ചു.
സായിബാബയ്‌ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സായിബാബയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതെന്നും വികലാംഗനായ സായിബാബയുടെ സാമാന്യ നീതി നിഷേധമാണിതെന്നും കത്തില്‍ പറയുന്നു.
സായിബാബയ്ക്ക് നേരെയുണ്ടായ നടപടി അന്യായവും നിന്ദ്യവുമാണ്. സര്‍വകലാശാലയിലെ ജീവനക്കാരനും 90 ശതമാനം വികലാംഗനുമായ സായിബാബയ്‌ക്കെതിരെയുണ്ടായത് അങ്ങേയറ്റം അന്യായമാണ്. കത്തില്‍ പറയുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഹേം മിശ്രയില്‍ നിന്ന് പിടിച്ചെടുത്ത മൈക്രോ ചിപ്പ് സായിബാബ നല്‍കിയതാണെന്നാണ് പോലീസ് ആരോപണം. എന്നാല്‍ ഈ ആരോപണം സായിബാബ നിഷേധിച്ചിട്ടുണ്ട്.
ജി.എന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വേട്ടയാടുന്നത് സര്‍ക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതികരിച്ചതാണെന്ന് അരുന്ധതി റോയ് പ്രതികരിച്ചിരുന്നു.
റെവല്യൂഷണി ഡെമോക്രാറ്റിക് ഫ്രണ്ട് (ആര്‍.ഡി.എഫ്)ജോയിന്റ് സെക്രട്ടറിയായ സായിബാബ സര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെയുള്ള നിരവധി സംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വീട്ടില്‍ പോലീസും എത്തിയപ്പോള്‍ സഹായത്തിനായി തന്റെ അഭിഭാഷകനേയോ സഹപ്രവര്‍ത്തകരെയോ ബന്ധപ്പെടാന്‍ സായിബാബയെ സംഘം അനുവദിച്ചില്ല.
ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ ജി.എന്‍ സായിബാബയുടെ വീട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്ര പോലീസും എന്‍.ഐ.എയും ദല്‍ഹി പോലീസ് സ്പഷ്യല്‍ സെല്ലും അപ്രതീക്ഷിത തിരച്ചില്‍ നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.
റെവല്യൂഷണി ഡെമോക്രാറ്റിക് ഫ്രണ്ട് (ആര്‍.ഡി.എഫ്)ജോയിന്റ് സെക്രട്ടറിയായ സായിബാബ സര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെയുള്ള നിരവധി സംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വീട്ടില്‍ പോലീസും എത്തിയപ്പോള്‍ സഹായത്തിനായി തന്റെ അഭിഭാഷകനേയോ സഹപ്രവര്‍ത്തകരെയോ ബന്ധപ്പെടാന്‍ സായിബാബയെ സംഘം അനുവദിച്ചില്ല.
ഹേം മിശ്രയുമായി ബന്ധപ്പെടുത്തി പോലീസ് തന്നെ വേട്ടയാടുകയാണെന്ന് സായിബാബ ആരോപിക്കുന്നു. “വീട്ടില്‍ ഇടിച്ചുകയറിയ പോലീസ് തന്റെ ഭാര്യയുടെ ഫോണ്‍ തട്ടിയെടുത്തു. സഹായത്തിനായി ആരേയും വിളിക്കാനും അവര്‍ അനുവദിച്ചില്ല. പുറത്ത് നിന്ന് ആരേയും വീടിനുള്ളിലേക്ക് പ്രവേശിക്കാനും സമ്മതിച്ചില്ല. ഞങ്ങളെ അവര്‍ വീട്ടു തടങ്കലിലാക്കുകായിരുന്നു.” സായിബാബ പറയുന്നു.
മോഷണ വസ്തുവിനായി തിരച്ചില്‍ നടത്തിയവര്‍ എന്തിനാണ് തന്റെ വ്യക്തിപരമായ വസ്തുക്കള്‍ പിടിച്ചെുടത്തതെന്ന് സായിബാബ ചോദിക്കുന്നു.
ഹേം മിശ്രയുടെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞതായും സായിബാബ പറയുന്നു. സെര്‍ച്ച് വാറണ്ടുമായി എത്തിയായിരുന്നു പോലീസ് എത്തിയത്.
മഹാരാഷ്ട്രയിലെ ഗഡ്ചിരോലി മജിസ്‌ട്രേറ്റാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹേം മിശ്രയുമായി ബന്ധപ്പെട്ടാണ് പോലീസ് സെര്‍ച്ച് നടത്തിയതെങ്കിലും മോഷണ വസ്തുക്കള്‍ക്കായുള്ള (സെക്ഷന്‍ 93, 94)തിരിച്ചിലിനുള്ള വാറണ്ടുമായാണ് പോലീസ് എത്തിയത്.
മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന ഗഡ്ചിരോലി എ.എസ്.പി ശശി കുമാറിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് നടത്തിയത്. പരിശോധനയ്‌ക്കെത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരും തങ്ങളുടെ പേരോ പദവിയോ വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും സായിബാബ പറയുന്നു.
സായിബാബയുടെ അമ്മയുടേയും ഭാര്യാ മാതാവിന്റേയും മകളുടേയും സിം കാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തു. കൂടാതെ സായിബാബ ഉപയോഗിക്കുന്ന ടാബ്ലറ്റിന്റെ സിം കാര്‍ഡും മൈക്രോ ചിപ്പും സിഡികളും പിടിച്ചെടുത്തു.
മോഷണ വസ്തുവിനായി തിരച്ചില്‍ നടത്തിയവര്‍ എന്തിനാണ് തന്റെ വ്യക്തിപരമായ വസ്തുക്കള്‍ പിടിച്ചെുടത്തതെന്ന് സായിബാബ ചോദിക്കുന്നു. സായിബാബയ്ക്ക് നേരെയുണ്ടായ നടപടിയില്‍ ആക്ടിവിസ്റ്റുകളും സര്‍വകലാശാല അധ്യാപകരും രംഗത്തെത്തിയിരിക്കുകയാണ്.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസികള്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരെ തുറന്ന പ്രതിഷേധം നടത്തുന്നയാളാണ് സായിബാബ. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് ആയിരക്കണക്കിന് നിരപരാധികളായ ആദിവാസികളെയാണ് സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്നത്.
ഇതിനെതിരെ പ്രതികരിക്കുന്നവരുടെ വീടുകളില്‍ കൃത്യമായ രേഖകളില്ലാതെ പരിശോധനകളും അറസ്റ്റും നടത്തുന്നത് സ്ഥിരം സംഭവമാണ്. മാവോയിസ്റ്റ് അനുഭാവികളെന്ന് മുദ്രകുത്തി ഇവരെ പീഡിപ്പിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ആഴ്ച്ച മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരായ ഉത്പല്‍ ബാസ്‌കെ, ഇസ്പത് ഹേംബ്രോം എന്നിവരെ ഛാര്‍ഗണ്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍.ജി.ഒ സംഘടനയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇത്തരത്തില്‍ നിരവധി പേരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നുണ്ട്.