കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പ്രവാസി വ്യവസായിയുടെ പണം തട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. ഐ.പി.സി 420 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ മഞ്ചേശ്വരം ജൂഡീഷ്യല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീം ആണ് പരാതി നല്‍കിയത്. 2012 ഫെബ്രുവരിയിലാണ് ഇടപാട് നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. താലൂക്കിലെ ക്രഷറില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി അമ്പത് ലക്ഷം തട്ടിയെന്നാണ് പി.വി അന്‍വറിനെതിരായ ആരോപണം.
അതേസമയം പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ 207 ഏക്കറോളം ഭൂമി റവന്യുവകുപ്പിന്റെ രേഖകളില്‍ കാണാനില്ലെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.
പെരകമണ്ണ വില്ലേജില്‍ 74.75 സെന്റ് ഭൂമിയുടെ കണക്കാണുള്ളത്. രണ്ടു വില്ലേജുകളിലായി വെറും 2.44 ഏക്കര്‍ ഭൂമി മാത്രമാണ് ഇപ്പോള്‍ കാണുന്നത്. ബാക്കി ഭൂമി എവിടെപ്പോയെന്നതു സംബന്ധിച്ച് രേഖകളൊന്നുമില്ലെന്നും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള 19 ഏക്കര്‍ ഭൂമിയുടെ സ്ഥാനത്ത് 52 സെന്റ് മാത്രമേ രേഖയിലുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.