വൃദ്ധനെ ആക്രമിക്കുകയും ടൈപ്പ് റൈറ്റര്‍ തകര്‍ക്കുകയും ചെയ്ത പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
Daily News
വൃദ്ധനെ ആക്രമിക്കുകയും ടൈപ്പ് റൈറ്റര്‍ തകര്‍ക്കുകയും ചെയ്ത പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th September 2015, 4:30 pm

police-01ലക്‌നൗ: ലക്‌നൗ ജനറല്‍ പോസ്റ്റ് ഓഫീസിന് പുറത്ത് ഹിന്ദി ടൈപ്പ് ചെയ്തിരുന്ന വൃദ്ധനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ടൈപ്പ് റൈറ്റര്‍ ചവിട്ടി തകര്‍ക്കുകയും ചെയ്ത പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. കൃഷ്ണ കുമാര്‍ എന്ന വൃദ്ധനെ ഉപദ്രവിച്ച കേസില്‍ പ്രദീപ് കുമാര്‍ എന്ന സബ്ബ് ഇന്‍സ്‌പെക്ടറെയാണ് പുറത്താക്കിയിരിക്കുന്നത്.

മാത്രമല്ല പുതിയ ടൈപ്പ് റൈറ്ററുകളും കൃഷ്ണകുമാറിന് പോലീസ് വാങ്ങി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ പോലീസുകാരന്‍ ഉപദ്രവിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയിയല്‍ വൈറല്‍ ആയിരുന്നു. 65 കാരനായ കൃഷ്ണകുമാര്‍ കഴിഞ്ഞ 35 വര്‍ഷമായി പോസ്റ്റ് ഓഫീസിന് പുറത്ത് ഒരു മൂലയില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് വൃദ്ധനെ പോലീസുകാരന്‍ ഉപദ്രവിക്കുന്ന ചിത്രം പകര്‍ത്തിയത്.

police-02ഒരു കാരണവുമില്ലാതെയാണ് പോലീസുകാരന്‍ തന്റെ ടൈപ്പ് റൈറ്റര്‍ തല്ലിത്തകര്‍ത്തതെന്ന് കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു. ശനിയാഴ്ചയാണ് പോലീസുകാരന്‍ വൃദ്ധനോട് ക്രൂരമായി പെരുമാറിയിരുന്നത്. പോലീസുകാരനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉത്തരവ് പ്രകാരമാണ് പോലീസുകാരനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.