ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സാമൂഹ്യനീതി, ലിംഗനീതി ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം.
രണ്ടായിരം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത മാര്‍ച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരേ ജലപീരങ്കി ഉപയോഗിച്ചു.
ALSO READ: കോളെജുകളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ 50 ശതമാനം വര്‍ദ്ധനവെന്ന് മന്ത്രി
കഴിഞ്ഞ ദിവസമാണ് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിനു പിന്നാലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തുകയായിരുന്നു.
സര്‍വ്വകലാശാല വിവിധ വകുപ്പുകളിലെ മേധാവികളെ മാറ്റിയ അധികൃതരുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.