പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു.
തിരിച്ചുപോകാന്‍ താല്‍പ്പര്യമില്ലെന്ന് യുവതികള്‍ അറിയിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. ക്രമസമാധാനപ്രശ്‌നമുള്ളതുകൊണ്ട് യുവതികളെതിരിച്ചിറക്കുകയാണെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.
കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്.
ALSO READ: ശബരിമല ദര്‍ശനത്തിന് പോയ ബിന്ദുവിന്റെ വീടിന് മുന്നിലും ബി.ജെ.പിക്കാരുടെ പ്രതിഷേധം
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇവര്‍ പമ്പയിലെത്തിയത്. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.
നേരത്തെ അപ്പാച്ചിമേട്ടിലും യുവതികളെ തടഞ്ഞിരുന്നു. മുപ്പതോളം വരുന്ന പ്രതിഷേധക്കാരാണ് യുവതികളെ തടഞ്ഞത്.
പൊലീസ് സംരക്ഷണയോടെ ഇവര്‍ ചന്ദ്രാനന്ദന്‍ റോഡിലെത്തിയത്. ഇന്നലെ ചെന്നൈയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദര്‍ശനം സാധ്യമായിരുന്നില്ല.
WATCH THIS VIDEO: