| Wednesday, 6th November 2019, 9:31 am

വര്‍ഷങ്ങളായി അലന്‍ ഷുഹൈബിനെ നിരീക്ഷിക്കുന്നുവെന്ന് പൊലീസ്; തെളിവായി കാണിച്ചത് 10 ദിവസം മുമ്പത്തെ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാവോയിസ്റ്റു ബന്ധം ആരോപിക്കപ്പെട്ട് അലന്‍ ഷുഹൈബിനെ വര്‍ഷങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നതിന് തെളിവായി പൊലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ പത്തു ദിവസം മുമ്പ് പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങള്‍.

എറണാകുളത്ത് കുര്‍ദിസ്താന്‍ സോളിഡാരിറ്റി നെറ്റ് വര്‍ക്ക് കേരള സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പൊലീസ് വര്‍ഷങ്ങളായി തെളിവായി പുറത്തുവിട്ടത്.

ഒക്ടോബര്‍ 26നാണ് പരിപാടി നടന്നത്. ഉത്തര സിറിയയില്‍ റെജോവോയില്‍ തുര്‍ക്കിയുടെ അധിനിവേശങ്ങള്‍ക്കെതിരെ കുര്‍ദ് വംശജരുടെയും മറ്റും ചെറുത്തുനില്‍പിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു അവരുടെ പ്രതിഷേധം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിപ്ലവത്തിനൊപ്പം റൊജോവോക്കൊപ്പം എന്ന തലക്കെട്ടില്‍ നടന്ന പരിപാടി നിയമവിധേയമായിരുന്നു. ഭീകര സംഘടനയായ ഐ.എസിനെയടക്കം ശക്തമായി എതിര്‍ക്കുന്നവരാണ് റൊജാവോയിലെ വിപ്ലവകാരികള്‍. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടപ്പോള്‍ ആഹ്ലാദ സൂചകമായി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതായി മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തു.

റൊജാവോ ഐക്യദാര്‍ഢ്യം കഴിഞ്ഞ മാസം ഫ്രാന്‍സ്, ബെല്‍ജിയം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രകടനങ്ങളുണ്ടായിരുന്നു. ഒക്ടോബര്‍ 23ന് തുര്‍ക്കി എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായിരുന്നു.

അലന്‍ അടക്കമുള്ള യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോളിഡാരിറ്റി നെറ്റ വര്‍ക്ക് കേരളയുടെ ഫേസ്ബുക്ക് പേജിലുണ്ട്. ഇതിലെ ചിത്രങ്ങളാണ് പൊലീസ് നിരീക്ഷണതെളിവെന്ന വ്യാജേന പുറത്തു വിടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അലന്റെ ചിത്രവും മറ്റു വ്യക്തിഗത വിവരങ്ങളടങ്ങുന്ന ചിത്രങ്ങളും പൊലീസ് ചില മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതായും പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

We use cookies to give you the best possible experience. Learn more