| Thursday, 14th November 2019, 10:32 pm

കാടു പൂക്കുന്ന നേരം സിനിമയിലെ മാവോയിസ്റ്റ് അനുകൂല സംഭാഷണം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ ഒരു സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. പോസ്റ്റ് ഷെയര്‍ ചെയ്ത ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനോട് കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജ് വിശദീകരണം തേടി.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയിലെ മാവോയിസ്റ്റ്, യു.എ.പി.എ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയിലെ രണ്ടു കഥാപാത്രങ്ങളുടെ ഡയലോഗുകളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കാടു പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു. മൂന്നു വര്‍ഷം കഴിയുമ്പോഴും അത് കേരളത്തിന്റെ നെഞ്ചില്‍ കത്തി നില്‍ക്കുന്നു. എന്ന കുറിപ്പോടെയാണ് സിനമയുടെ സംവിധായകനായ ഡോക്ടര്‍ ബിജുവിന്റെ പോസ്റ്റ് പൊലീസുദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തിരുന്നത്.യു.എ.പി.എക്ക് എതിരെയുള്ള നടപടികളെ എതിര്‍ക്കുന്നെന്ന സൂചന നല്‍കുന്നതാണ് പോസ്‌റ്റെന്നാണ് കമ്മീഷണര്‍ വിശദീകരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more