ബംഗളുരു:നോട്ടുക്ഷാമം തുടരുന്നതിനിടെ കര്‍ണാടകയില്‍ നിന്നും ഏഴുകോടിയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത് പൊലീസ്. ബെലാഗവിയില്‍ നിന്നാണ് പൊലീസ് നോട്ടുകള്‍ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമാകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് കര്‍ണാടക തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉയര്‍ന്ന മൂല്യമുള്ള തുക വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടു എന്നതായിരുന്നു.