ജോണിനെ സെന്റിനല്‍ ദ്വീപിലേക്ക് അയച്ചത് സന്യാസിമാരെന്ന് പൊലീസ്
national news
ജോണിനെ സെന്റിനല്‍ ദ്വീപിലേക്ക് അയച്ചത് സന്യാസിമാരെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 9:38 pm

പോര്‍ട്ട് ബ്ലെയര്‍: സെന്റിനല്‍ ദ്വീപില്‍ തദ്ദേശിയരുടെ അമ്പേറ്റ് മരിച്ച ജോണ്‍ അലന്‍ ചൗവിനെ ആന്‍ഡമാനിലേക്കുള്ള യാത്രയ്ക്ക് പ്രേരിപ്പിച്ചത് അമേരിക്കയില്‍ നിന്നുള്ള രണ്ട് സന്യാസിമാരെന്ന് പൊലീസ്. എന്നാല്‍ സന്യാസിമാരെ കുറിച്ചുള്ള വിവരം പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. ഇരുവരും ഇന്ത്യ വിട്ടതായും ജോണിന്റെ യാത്രയില്‍ രണ്ട് പേരുടെ പങ്കിനെകുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ALSO READ: അമേരിക്കയില്‍ രാഷ്ട്രീയഅഭയം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജോണുമായി സന്യാസിമാര്‍ നടത്തിയ സംഭാഷണങ്ങള്‍ വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നവംബര്‍ 17നാണ് ജോണ്‍ സെന്റിനലില്‍ അമ്പേറ്റ് ജോണ്‍ മരിക്കുന്നത്. എന്നാല്‍ ഇതുവരെ മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല.

ആറ് മത്സ്യത്തൊഴിലാളികളടക്കം ഏഴുപേരെ ജോണ്‍ അലന്‍ ചൗവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.