കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസന്വേഷണത്തലവനായ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിന് നേരെ ആക്രമണം നടന്നെന്ന ആരോപണം തള്ളി പൊലീസ്. പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലിസിന്റെ വാദം.
വാഹനത്തില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്‌തെന്നും മനഃപൂര്‍വ്വം ശല്യമുണ്ടാക്കിയതായി കണ്ടെത്താനായില്ലെന്നും സൈഡ് കൊടുക്കാത്ത പ്രശ്‌നം മാത്രമാണ് ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.
വാഹനത്തില്‍ ഉള്ളവര്‍ക്ക് ക്രമിനല്‍ പശ്ചാത്തലമില്ലെന്നും വാഹനത്തിലുള്ള ഒരാള്‍ ശാരീരിക അവശതകള്‍ ഉള്ളയാളാണെന്നും ഒരാള്‍ ഉന്നത വിദ്യാഭ്യാസമുള്ള ആള്‍ ആണെന്നും പൊലീസ് പറയുന്നു.
കല്‍പ്പറ്റയില്‍ നിന്നും മടങ്ങുംവഴിയാണ് ആക്രമണമുണ്ടായതെന്നാണ് സുമിത് കുമാര്‍ വെള്ളിയാഴ്ച പറഞ്ഞത്. കൊടുവള്ളിയില്‍വെച്ചാണ് സുമിത് കുമാറിന് നേരെ ആക്രമണമുണ്ടായത്.
കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങും വഴിയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ആക്രമണത്തിന് പിന്നില്‍ ഗൂഢസംഘമാണെന്നും പറഞ്ഞ് സുമിത് കുമാര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
പിന്നാലെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇവര്‍ സഞ്ചരിച്ച കാറും കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കം സ്വദേശിയുടെ കാറാണ് പിടികൂടിയത്. കൊടുവള്ളി മുതല്‍ എടവണ്ണപ്പാറ വരെയാണ് സംഘം കമീഷണറെ പിന്തുടര്‍ന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക