മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ നാലു പേരെന്ന് പൊലീസ്, അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
Kerala
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ നാലു പേരെന്ന് പൊലീസ്, അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 10:25 am

മലപ്പുറം:മലപ്പുറം താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് നാലംഗസംഘമെന്ന് മലപ്പുറം എസ്.പി യു. അബ്ദുള്‍ കരീം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എ.സ്.പിയുടെ പ്രതികരണം. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് മലപ്പുറം താനൂര്‍ സ്വദേശിയായ ഇസ്ഹാഖ് വെട്ടേറ്റത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊലക്ക് പിന്നില്‍ സി.പി.ഐ.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. കുറച്ച് കാലമായി താനൂരില്‍ സി.പി.ഐ.എമ്മും മുസ്ലിം ലീഗും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു.

ആ ഒരു സാഹചര്യത്തിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.