തൃശൂര്‍: വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍
ചെറുമകന്‍ അക്മല്‍(27) കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട ജമീലയുടേതാണെന്ന് കരുതുന്ന ആഭരണങ്ങള്‍ പൊലീസ് അക്മലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴുത്ത് അറുത്താണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. എന്നാല്‍ പരസ്പര വിരുദ്ധമായിട്ടാണ് സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും ഈ കേസിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് ലോബികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പനങ്ങാവില്‍ അബ്ദുല്ല(65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. തിങ്കളാഴ്ചയായാണ് മരണ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധു ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
കൊലപാതകത്തെിന് ശേഷം അക്മല്‍ മംഗലാപുരത്തേക്ക് കടന്നരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചുപോയിരുന്നു. അതിന് ശേഷം മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു അക്മലിന്റെ താമസം.
Content Highlight: Police said grandson Akmal (27) confessed to the crime In the case of the murder of an old couple