ചെന്നൈ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നടത്തിയ ലോങ് മാര്‍ച്ച് പൊലീസ് തടഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ട് നടത്തുന്ന 400 കിലോമീറ്റര്‍ നീളുന്ന ലോങ് മാര്‍ച്ചിന് നേരെയാണ് പൊലീസ് അക്രമം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചെന്നൈയിലെത്തിയ മാര്‍ച്ച് പൊലീസ് അകാരണമായി തടയുകയും ബലപ്രയോഗത്തിലൂടെ നേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നാണ് വിവരം. കഴിഞ്ഞ പത്ത് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന മാര്‍ച്ച് ഇന്ന് നിയമസഭയിലെത്താനിരിക്കെയാണ് പൊലീസ് നടപടി.
രണ്ട് മേഖലകളില്‍ നിന്നെത്തിയ പ്രചരണ ജാഥകള്‍ ഇന്നലെ വെസ്റ്റ് താംബരത്തില്‍ ഒരുമിക്കുകയും തുടര്‍ന്ന് ഇന്ന് മറീന ബീച്ചിനടുത്തെത്തിയതോടെയാണ് ജാഥ പൊലീസ് തടഞ്ഞത്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ്പ്രസിഡണ്ട് സുധാ സുന്ദര്‍ രാമന്‍, യു വാസുകി എന്നിവരുടെ നേതൃത്വത്തിലാണ് ലോങ് മാര്‍ച്ച് നടന്നത്. പൊലിസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ