പത്തനംതിട്ട: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ഓഫീസര്‍ രാഹുല്‍. ആര്‍. നായര്‍ ഐ.പി.എസ് ആണ് സോപാനത്തില്‍ ഭക്തരെ നിയന്തിക്കുന്നവര്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് കാണിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ മാസം 15ാം തിയ്യതി വരെ സന്നിധാനത്ത് ചുമതലയുണ്ടായിരുന്നത് രാഹുല്‍ ആര്‍. നായര്‍ ഐ.പി.എസിനായിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. സോപാനത്തില്‍ അധികനേരം നിന്നു തൊഴുത മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായരുടെ സഹോദരനെ ദേവസ്വം ജീവനക്കാര്‍ നീക്കിയതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതാന്‍ കാരണമെന്ന് ദേവസ്വം വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ക്രിമിനലുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വെല്ലുവിളിച്ചു.
സോപാനത്തില്‍ അധികനേരം നിന്ന് തൊഴുത രാഹുല്‍ ആര്‍. നായരുടെ സഹോദരനെ ദേവസ്വം ഗാര്‍ഡ് അവിടെ നിന്ന് മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
രാഹുല്‍ ആര്‍. നായര്‍ ദേവസ്വം ബോര്‍ഡിന് മേല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതായി കാണിച്ച് സര്‍ക്കാരില്‍ അതൃപ്തി അറിയിച്ചിരുന്നു. രാഹുലിനെ സന്നിധാനത്തേക്ക് അയക്കരുതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു മുഖ്യമന്ത്രിയുടെ ഓഫീസിനോടും എ.ഡി.ജി.പി ഷേക്ക് ദര്‍വേസ് സാഹിബിനോടും ആവശ്യപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന്റെ പ്രതികാരമാണ് ക്രിമിനലുകള്‍ സോപാനത്ത് നിയന്ത്രിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ പിന്നിലെന്നും വിമര്‍ശനമുണ്ടായിരുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.