കാലടി: മിന്നല്‍ മുരളി ചിത്രത്തിന് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച പള്ളി സെറ്റ് പൊളിച്ച പ്രതികള്‍ സമീപത്തെ ക്ഷേത്രത്തിന്റെ ശ്രീകോവിലും വൃത്തികേടാക്കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. 25000 രൂപയുടെ നഷ്ടം ഇത് വഴി ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ സിനിമാ സെറ്റ് പൊളിക്കുകയും ഉള്ളില്‍ കയറി മോഷണം നടത്തുകയും ചെയ്തത് വഴി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് 80 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. സംഭവത്തില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്.
രാഷ്ട്രീയ ബജ്‌രംഗ്ദളാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഗോകുല്‍, രാഹുല്‍, സന്ദീപ് എന്നിവരാണ് പിന്നീട് പിടിയിലായത്.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ റൂറല്‍ എസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞിരുന്നു. മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പൊളിച്ചുകളഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക