മാധ്യമം ദിനപത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം; ഹിന്ദു പരിഷത്ത് നേതാവിനെതിരെ കേസെടുത്തു
Kerala News
മാധ്യമം ദിനപത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം; ഹിന്ദു പരിഷത്ത് നേതാവിനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 6:12 pm

കോഴിക്കോട്: മാധ്യമം ദിനപത്രത്തിനെതിരെ സമൂഹമാധ്യമം വഴി അപവാദപ്രചരണം നടത്തിയ ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ പൊലീസ് കേസെടുത്തു. മാധ്യമം പത്രത്തില്‍ നിന്നും മുസ്‌ലിങ്ങളല്ലാത്ത 102 ജീവനക്കാരെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് കേസ്. പബ്ലിഷര്‍ ടി.കെ. ഫറൂഖിന്റെ പരാതിയിലാണ് ചേവായൂര്‍ സി.ഐ കേസ് എടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സൈബര്‍ സെല്‍ ഐ.ജി, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പബ്ലിഷര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച പ്രതീഷ് വിശ്വനാഥിനെതിരെ പത്രം പരാതിയുമായി രംഗത്തെത്തിയത്.