| Wednesday, 24th April 2024, 12:14 pm

'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കെതിരെ പൊലീസ് കേസെടുത്തു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു എന്നിവർക്കെതിരെയാണ് കേസ്.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം എറണാകുളം മരട് പൊലീസാണ് കേസെടുത്തു. ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽമുടക്കിയ അരൂർ സ്വദേശി സിറാജ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.

നാല്പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽ മുടക്കോ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു ഹരജി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മലിൽ നിന്ന് തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു കൂട്ടം യുവാക്കളുടെ യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയെടുത്ത ചിത്രം തമിഴ്നാട്ടിലും വലിയ വിജയമായിരുന്നു. ചിത്രത്തെ പ്രശംസിച്ച് കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു.

Content Highlight: Police registered a case against the Producers  of ‘Manjummal Boys’

We use cookies to give you the best possible experience. Learn more