സ്വര്‍ണക്കടത്ത് കേസ്; റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ 
Kerala News
സ്വര്‍ണക്കടത്ത് കേസ്; റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 8:58 am

മലപ്പുറം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.

റമീസിനെ കഴിഞ്ഞ ദിവസം സരിത്തിനൊപ്പം ചോദ്യം ചെയ്തിരുന്നു. സന്ദീപുമായും സരിത്തുമായും അടുത്ത ബന്ധമുള്ള ആളാണ് റമീസെന്നും ഇയാളാണ് സ്വര്‍ണക്കടത്തു കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്നും കസ്റ്റംസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്വര്‍ണക്കടത്തിനായി പണം മുടക്കുകയും എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതും ഇയാളാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ വലിയ തരത്തിലുള്ള രാഷ്ട്രീയ സ്വാധീനമുണ്ടെന്ന ആരോപണം ഉയരുന്നതിനിടെ രാഷ്ട്രീയ നേതാക്കളുമായുള്ള റമീസിന്റെ ബന്ധം പുറത്തു വന്നിരുന്നു.

റമീസ് മുമ്പ് മൂന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. 2014ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് കിലോ സ്വര്‍ണം വീതം കടത്തിയതിന് രണ്ട് തവണ പിടിയിലായി.

2014ല്‍ വാളയാറില്‍ രണ്ട് മാനുകളെ വെടിവെച്ചു കൊന്ന കേസിലും റമീസ് പ്രതിയാണ്. ഈ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍.

അഞ്ച് പ്രതികളുള്ള കേസിലെ മറ്റു നാലു പ്രപതികളെ പിടികൂടിയെങ്കിലും റമീസ് ഒളിവിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മലപ്പുറത്തെ വീട്ടില്‍ എത്തിയായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് ഇയാള്‍.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അറസ്റ്റിലായതാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ