കൊച്ചി: ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിക്ക് പിന്നില്‍ മദ്യക്കമ്പനികളാണെന്ന് എക്‌സൈസ് വകുപ്പ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പാണ് ജി.എന്‍.പി.എസ് എന്ന് പറഞ്ഞ് ലഭിച്ച പരാതി അന്വേഷിക്കുകയായിരുന്നു എക്‌സൈസ് വകുപ്പ്.
ജി.എന്‍.പി.സിയുടെ വാര്‍ഷികാഘോഷം സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനികളാണെന്നും, പല മദ്യബ്രാന്‍ഡുകളും ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചെന്നും എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ജി.എന്‍.പി.സിയുടെ വാര്‍ഷികാഘോഷം നടന്ന ഹോട്ടല്‍ മുതലാളിയെ എക്‌സൈസ് വകുപ്പ് ചോദ്യം ചെയ്‌തെന്നും, അന്ന് നടന്ന ഡി.ജെ പാര്‍ട്ടിയെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ജി.എന്‍.പി.സിക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാമെന്ന് പൊലീസ് തീരുമാനിച്ചിരുന്നു.
നാര്‍ക്കോട്ടിക് സെല്‍ നടത്തിയ അന്വേഷണത്തില്‍ ബാലനീതിയുടേയും സൈബര്‍ നിയമങ്ങളുടേയും ലംഘനം കൂട്ടായ്മയില്‍ നടന്നതായി സ്ഥിരീകരിച്ചിരുന്നു. നിയമങ്ങള്‍ ലംഘിച്ചാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനമെന്ന് നാര്‍കോടിക് സെല്‍ അസി.കമ്മീഷ്ണര്‍ ഷീന്‍ തറയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ALSO READ: ജി.എന്‍.പി.സിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുക്കും; അഡ്മിന്‍മാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം
കുട്ടികളുടെ ചിത്രങ്ങളടക്കം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിച്ചതിനാല്‍ ബാലനീതി വകുപ്പും കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു.
കൂടാതെ മതചിഹ്നങ്ങളെ മദ്യത്തോടൊപ്പം ചേര്‍ത്ത് അപമാനിച്ചതിനാല്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റവും ജി.എന്‍.പി.സി ഗ്രൂപ്പില്‍ ചുമത്തും.
ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ അനധികൃതമായി മദ്യം വിറ്റ് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.