| Wednesday, 6th May 2015, 1:40 am

തങ്ങളെ എന്‍കൗണ്ടറില്‍ കൊല്ലാനായിരുന്നു പോലീസിന്റെ പദ്ധതിയെന്ന് രൂപേഷിനൊപ്പം പിടിയിലായ അനൂപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തങ്ങളെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്താനായിരുന്നു പോലീസിന്റെ പദ്ധതിയെന്ന് രൂപേഷിനൊപ്പം അറസ്റ്റിലായ അനൂപ്. ആന്ധ്രാ പ്രദേശിന്റെ അറസ്റ്റ് നാടകമായിരുന്നെന്നും അനൂപ് പറഞ്ഞു. തങ്ങള്‍ മുദ്രാവാക്യം വിളിച്ച് ശബ്ദമുണ്ടാക്കിയത് കാരണമാണ് തങ്ങളെ അവര്‍ കൊല്ലതിരുന്നതെന്നും അനൂപ് വ്യക്തമാക്കി.

തന്നെ ആന്ധ്രയില്‍ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്നും നിരാഹാരം കിടന്നപ്പോഴാണ് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറായതെന്നും മാവോവാദി നേതാവ് രൂപേഷ് നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനത്തില്‍ നിന്നാണ് രൂപേഷ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് വിളിച്ച് പറഞ്ഞിരുന്നത്.

അതേസമയം രൂപേഷടക്കമുള്ളവരെ ജൂണ്‍ മൂന്ന് വരെ കോയമ്പത്തൂര്‍ സി.ജെ.എം കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. പ്രതികളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.  രാത്രി ഉറങ്ങാന്‍ പോലും സമ്മതിക്കാതെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായും കേന്ദ്ര സര്‍ക്കാറിന്റെ പശ്ചിമഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രൂപേഷ് കോടതിയില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more