| Saturday, 29th September 2018, 5:37 pm

മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ ഡി.ഐജി.യെ 'ഊതിപ്പിച്ചു'; പൊലീസുകാരുടെ ആത്മാര്‍ത്ഥയ്ക്ക് അപ്രതീക്ഷിത സമ്മാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഹനം പരിശോധിക്കുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് ഊതിച്ച് പരിശോധിക്കുകയും ചെയ്ത പൊലീസുകാര്‍ക്ക് സമ്മാനവുമായി ഡി.ഐ.ജി.ഷെഫിന്‍ അഹമ്മദ് ഐ.പി.എസ്. അര്‍ധരാത്രിക്ക് ശേഷമുള്ള വാഹനപരിശോധനയ്ക്കിടെ പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് സംഘത്തിനടുത്തേക്ക് ഡി.ഐ.ജി സ്വകാര്യ വാഹനത്തിലെത്തുകയായിരുന്നു.എന്നാല്‍ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥനാണെന്നറിയാതെ ഊതിക്കുകയായിരുന്നു.

ALSO READ:ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വാഹനം പരിശോധിച്ച സംഘം മദ്യപിച്ചോയെന്നിയാന്‍ ബ്രീത്ത് അനലൈസറില്‍ ഊതാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവരങ്ങള്‍ കുറിക്കുകയായിരുന്ന എസ്.സി.പി.ഒ. ജയകുമാറാണ് ഒടുവില്‍ ഡി.ഐജി.യാണെന്ന് അറിയുന്നത്. പെട്രോളിങിന്‌റെ ഭാഗമായുള്ള പരിശോധനയെന്ന് വിശദമാക്കിയതോടെ നടക്കട്ടെയെന്ന് പറഞ്ഞ് ഡി.ഐ.ജി പോവുകയും ചെയ്തു.

പിന്നീടാണ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ട് ഡ്യൂട്ടിയിലുണ്ടായ സംഘത്തിന് ഡി.ഐ.ജി. ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അര്‍ധരാത്രിയിലും കാണിച്ച ആത്മാര്‍ഥതയ്ക്ക് 500 രൂപയാണ് ക്യാഷ് അവാര്‍ഡായി നല്‍കിയത്.

കൃത്യമായി ഡ്യൂട്ടിചെയ്യുന്നതിനുള്ള പ്രതിഫലമാണ് നല്‍കിയതെന്ന് ഡി.ഐ.ജി. പറഞ്ഞു. വഞ്ചിയൂര്‍ സ്റ്റേഷനിലെ ജയകുമാര്‍, അജിത്കുമാര്‍ , അനില്‍കുമാര്‍ എന്നിവരാണ് പാരിതോഷികത്തിന് അര്‍ഹരായത്.

We use cookies to give you the best possible experience. Learn more