| Thursday, 26th September 2019, 2:46 pm

ലൈംഗികാതിക്രമക്കേസിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്നു; അലി അക്ബറിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പി നേതാവ് അലി അക്ബറിനെതിരെ പൊലീസിന് പരാതി. ലൈംഗികാതിക്രമക്കേസിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്തുന്നതായാണ് പരാതി. സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂരാണ് പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസിലാണ് പരാതി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലൗ ജിഹാദിലൂടെ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമികാന്വേഷണം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ സംഭവത്തിന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലും കലാപം സൃഷ്ടിക്കുന്ന വിധത്തിലും ആസൂത്രിതമായ വ്യാജപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരം കലാപ ശ്രമത്തിന് നേതൃത്വം നല്‍കുന്നത് വലിയ ക്രമസമാധാന പ്രശ്നമാണ്സൃഷ്ടിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെയാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. ചെറുമീനുകള്‍ മാത്രമല്ല വന്‍ സ്രാവുകളുടെ പെണ്‍കുട്ടികള്‍ വരെ ആസൂത്രിത മതപരിവര്‍ത്തനത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് അലി അക്ബറിന്റെ ആരോപണം.

Latest Stories

We use cookies to give you the best possible experience. Learn more