പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറന്നതിനുശേഷം സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
210 പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ചിത്രത്തിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990030 അല്ലെങ്കില്‍ 9497990033 എന്ന നമ്പറിലോ Email ID :sppta.pol@kerala.gov.in എന്ന ഐ.ഡിയിലേക്കോ മെയില്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ താമസമുറികള്‍ അനുവദിക്കരുതെന്ന് പൊലീസ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പൊലീസ് ഉന്നതതലയോഗം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ച ശേഷം ഡി.ജി.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ശുപാര്‍ശ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
തുലാമാസപൂജകള്‍ക്കായി നടതുറന്നതിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടരന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാകും.
WATCH THIS VIDEO: