|

കോടതിമുറിക്കുള്ളില്‍ വെച്ച് പൊലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ വെച്ച് പൊലീസുകാരന്റെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ചു. തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം.

കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി.ജി. ഷൈനിന്റെ 18,000 രൂപ വിലയുള്ള ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.

പെറ്റിക്കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ മോഷണംപോയ വിവരം ഷൈന്‍ അറിയുന്നത്.

കോടതി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം കൃത്യസമയത്ത് പൊലീസില്‍ അറിയിക്കാന്‍ കഴിയാതിരുന്നതും ഫോണ്‍ കണ്ടെത്താന്‍ തടസമായി.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രതികള്‍ക്ക് കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Police officers phone stolen inside court

Video Stories