| Sunday, 16th October 2016, 9:40 am

'കണ്ണൂരില്‍ മുഖ്യനും കൂട്ടരും കൊന്നൊടുക്കിയവരുടെ ലിസ്റ്റ് ഇതാ' വാട്‌സ് ആപ്പ് പോസ്റ്റിട്ട പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“കണ്ണൂരില്‍ സി.പി.ഐ.എം കൊന്നൊടുക്കിയവരുടെ ചെറിയ ലിസ്റ്റ്” എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ് വന്നത്. 1969 മുതല്‍ 2013 വരെ കണ്ണൂരില്‍ കൊല്ലപ്പെട്ട ചിലരുടെ പേരും കൊല്ലപ്പെട്ട വര്‍ഷവുമാണ് ലിസ്റ്റിലുണ്ടായിരുന്നത്.


തൊടുപുഴ:  കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എമ്മിനുമെതിരെ വാട്‌സ്ആപ്പ് പോസ്റ്റിട്ട വനിതാ പൊലീസുകാരിക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അഞ്ജുവിനെയാണ് സസ്‌പെന്റ് ചെയ്തത്.

തൊടുപുഴയിലെ പൊലീസുദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ “തൊടുപുഴ കാവല്‍” എന്ന ഗ്രൂപ്പില്‍ അഞ്ജുവിട്ട പോസ്റ്റാണ് നടപടിക്കാധാരം.

പോസ്റ്റ് മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കുന്നതാണെന്ന ആരോപണം ഉയരുകയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി തൊടുപുഴ സി.ഐ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ജുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

മറ്റൊരു ഗ്രൂപ്പില്‍ വന്ന ഈ പോസ്റ്റ് പൊലീസുകാരി പൊലീസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലേക്ക് ഇടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

“കണ്ണൂരില്‍ സി.പി.ഐ.എം കൊന്നൊടുക്കിയവരുടെ ചെറിയ ലിസ്റ്റ്” എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ് വന്നത്. 1969 മുതല്‍ 2013 വരെ കണ്ണൂരില്‍ കൊല്ലപ്പെട്ട ചിലരുടെ പേരും കൊല്ലപ്പെട്ട വര്‍ഷവുമാണ് ലിസ്റ്റിലുണ്ടായിരുന്നത്.

“പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റല്ല കേരളം ശരിയാക്കാന്‍ വേണ്ടി അധികാരത്തില്‍ കയറിയ സംഘം കണ്ണൂരില്‍ കൊന്നൊടുക്കിയ ആളുകളുടെ പട്ടികയാണ് ഇത്” എന്നും പറഞ്ഞിരുന്നു.

1964ല്‍ കൊല്ലപ്പെട്ട രാമകൃഷ്ണന്റെ കൊലയാളിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. ഭരണം കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ കേരളം ചോരക്കളമായി മാറിയെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു.

കണ്ണൂരില്‍ സി.പി.ഐ.എം കൊന്നൊടുക്കിയ ചെറിയ ഒരു ലിസ്റ്റ്. 1969 വാടിക്കല്‍ രാമകൃഷ്ണന്‍,1969 പി.എസ് ശ്രീധരന്‍, 1970 വി. ചന്ദ്രശേഖരന്‍,1971 രാമകൃഷ്ണന്‍ 1973 ശ്രീഭക്തന്‍, 1973 കരുണാകര കര്‍ത്ത എന്നിങ്ങനെ തുടര്‍ന്ന് 2013 ലത്തീഫ് തളിപ്പറമ്പ് എന്നയാളില്‍ അവസാനിക്കുന്ന ലിസ്റ്റാണ് വാട്‌സ്ആപ്പ് പോസ്റ്റിലുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more