[share]
[]കൊച്ചി: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വെച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശം.
നെടുമ്പാശേരി പോലീസാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നതാണ് നിര്‍ദേശം.
മാര്‍ച്ച് മൂന്നിനാണ് ഇന്‍ഡിയോ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പറഞ്ഞത്.
ഈ സാഹചര്യത്തില്‍ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചു.
എയര്‍ഹോസ്റ്റസിനെ പരിഹസിച്ചുവെന്നും വിമാനത്തിനുള്ളില്‍ പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നുമാരോപിച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് താരങ്ങളെ ഇറക്കിവിട്ടത്.
സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്റിനിടെ വിമാന ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും
ടീം അംഗങ്ങള്‍ വിമാനത്തിനുള്ളില്‍ കൂവി വിളിച്ചതായും ആരോപണമുണ്ട്.
സുരക്ഷാ കാര്യങ്ങളെക്കുറിച്ച് എയര്‍ഹോസ്റ്റസ് വിശദീകരിച്ചശേഷം താരങ്ങള്‍ കൈയ്യടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
ഇതില്‍ പ്രകോപിതയായ എയര്‍ഹോസ്റ്റസ് പൈലറ്റിനോട് പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകി. പിന്നീട് പൈലറ്റ് എത്തി 30 താരങ്ങളേയും മറ്റ് ടീമംഗങ്ങളേയും പുറത്താക്കുകയുമായിരുന്നു.