റയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി പൊലീസ് നോക്കുകൂലിയില്ല
Kerala
റയില്‍വേ സ്‌റ്റേഷനുകളില്‍ ഇനി പൊലീസ് നോക്കുകൂലിയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2013, 11:04 am

[]കോഴിക്കോട്:  വടകര, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ പൊലീസ് നോക്കുകൂലി  അവസാനിപ്പിച്ചു. ഒരു സേവനവും നല്‍കാതെ യാത്രക്കാരില്‍നിന്ന് ട്രാഫിക് പൊലീസ് ഒരു രൂപ ഈടാക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. []

യാത്രക്കാരെ ഓട്ടോപിടിക്കാന്‍ സഹായിക്കുന്ന പൊലീസ് ഇതിനായി കഴിഞ്ഞ ദിവസം വരെ ഈടാക്കിയ സര്‍വീസ് ചാര്‍ജ് ഇനി ഈടാക്കില്ല.

നിരക്ക് രേഖപ്പെടുത്തിയ സ്ലിപ്പുകളോടുകൂടി പ്രീപെയ്ഡ് സംവിധാനം കാര്യക്ഷമമാക്കും. കൗണ്ടറുകളില്‍ വികലാംഗര്‍ക്ക് ജോലിനല്‍കാനും തീരുമാനമായി.  ജില്ലാ പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ടിക്കറ്റ് കൗണ്ടര്‍ താല്‍കാലികമായി അടച്ചു. ഓട്ടോ ബേകളില്‍ നിരക്ക് രേഖപ്പെടുത്തിയ സ്ലിപ്പുകള്‍ നല്‍കാനും തീരുമാനമായി. യാത്രക്കാര്‍ക്ക് സ്ലിപ്പുകള്‍ നല്‍കുന്ന ജോലിക്കായി മൂന്നു വികലാംഗരെ നിയമിക്കാനും തീരുമാനമായി.