ന്യൂദല്‍ഹി: പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയായ യുവാവിന്റെ പിതാവിനെ പോലീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ അശോക് സിംഗ് തോമറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇന്നലെയാണ് ഇയാളുടെ മകന്‍ ഇരുപത്തൊന്നുകാരനായ രോഹിത് ഓഫീസിനുള്ളില്‍ കയറി പെണ്‍കുട്ടിയെ അതിക്രൂരമായ ആക്രമിച്ചത്. മകന്‍ ഭീഷണിപ്പെടുത്തുന്നതായി അശോക് സിംഗിനോട് പറഞ്ഞെങ്കിലും അയാളും തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
വീഡിയോ വ്യാപകമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രോഹിതിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അശോക് സിംഗിനെയും പ്രതി ചേര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും രോഹിത് ശല്യം ചെയ്തിരുന്നു.
ദല്‍ഹി നഗരത്തില്‍ ഒരു ബി.പി.ഒ സെന്ററില്‍ വെച്ചായിരുന്നു പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്. രോഹിത് ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ഇയാളുടെ സുഹൃത്ത് അലി ഹസന്റെതാണ് സ്ഥാപനം. എന്നാല്‍ എന്തിനാണ് രോഹിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത് എന്ന് വ്യക്തമല്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദല്‍ഹി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.