ഗെയില്‍ വിരുദ്ധ സമരം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്; സംഘര്‍ഷാവസ്ഥ തുടരുന്നു
Kerala
ഗെയില്‍ വിരുദ്ധ സമരം; അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്; സംഘര്‍ഷാവസ്ഥ തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2017, 7:20 pm

 

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ പ്രതിഷേധിച്ച സമരക്കാര്‍ക്കെതിരെ പൊലീസ് നരനായാട്ട് തുടരുന്നു. പൊലീസ് അറസ്റ്റുചെയ്ത സമരക്കാരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുക്കം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.


Also Read: ദോക്‌ലാം സംഘര്‍ഷവും പാകിസ്താനും ചൈനയുമായി നടന്ന യുദ്ധങ്ങളും സര്‍ദാര്‍ പട്ടേല്‍ പ്രവചിച്ചിരുന്നെന്ന് പരീക്കര്‍


പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60 ഓളെം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തില്‍ മുക്കം പൊലീസ് സ്‌റ്റേഷനു മുന്നില്‍ നടന്ന ഉപരോധത്തിനു നേരെയാണ് പൊലിസ് രണ്ടാമതും ലാത്തിവീശിയത്.

ഇന്നു രാവിലെയും സമരക്കര്‍ക്കു നേരെ പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചു വിട്ടിരുന്നു. എരഞ്ഞിമാവ് ഗെയില്‍ പദ്ധതി പ്രദേശത്ത് സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും നിരവധി തവണ ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. ടിയര്‍ ഗ്യാസും പൊലീസ് പ്രയോഗിച്ചിരുന്നു. പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമരക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പൊലീസുമായി സംസാരിക്കുന്നതിന് സ്‌റ്റേഷനിലേക്ക് കയറാനിരുന്ന മുന്‍ എം.എല്‍.എ എ.സി. മോയിന്‍കുട്ടിയെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സമരത്തിനെതിരായ പൊലീസ് നടപടിയെ തുടര്‍ന്ന് സമരക്കാര്‍ കോഴിക്കോട് -മുക്കം ദേശീയപാത ഉപരോധിക്കുകയാണ്.


Dont Miss: ഐ.പി.എസുകാരന്റെ ഹൈ ടെക്ക് കോപ്പിയടി; സഫീറിന് പ്രചോദനമായത് സുരേഷ് ഗോപിയുടെ കമ്മീഷ്ണറും സഞ്ജയ് ദത്തിന്റെ മുന്നാ ഭായിയും


എം.ഐ ഷാനവാസ് എം.പിയും സ്റ്റേഷന്‍ കോംമ്പൗണ്ടിനകത്താണെങ്കില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്റ്റേഷനു മുന്നില്‍ നിലയുറപ്പിക്കുകയായിരുന്നു.

ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനെച്ചൊല്ലിയാണ് സമരസമിതി രംഗത്ത് വന്നത്. ഇവിടെ റീ സര്‍വേ നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.