| Thursday, 4th December 2014, 12:35 pm

റഷ്യയില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പോലീസുകാര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയില്‍ അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പോലീസുകാര്‍ കൊല്ലപ്പെട്ടു. അക്രമികള്‍ ചെച്‌നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയിലെ ചെക്‌പോസ്റ്റ് ആക്രമിക്കുകയും അവിടുത്തെ ഒരു മാധ്യമ സ്ഥാപനത്തിന്റെ കെട്ടിടത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തു.

റഷ്യന്‍ അധികൃതരാണ് വിവരം പുറത്തുവിട്ടത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സംസ്ഥാനത്തെ അഭിസംബോതന ചെയ്യാനിരുന്ന ദിവസമാണ് ആക്രമണം ഉണ്ടായത്.

” ഒരുകൂട്ടം ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടു.” എന്നാണ് നാഷണല്‍ ആന്റി ടെററിസ്റ്റ് കമ്മിറ്റി റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്. അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടതായും ധാരാളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നുമാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭരണകൂടങ്ങള്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് അക്രമമുണ്ടായതെന്ന് നാഷണല്‍ ആന്റി ടെററിസ്റ്റ് ഏജന്‍സി അറിയിച്ചു. അക്രമികളെ കെട്ടിടത്തിനുള്ളില്‍ പോലീസ് വളഞ്ഞിരിക്കുകയാണെന്നും ഏജന്‍സി അറിയിച്ചു.

ഒക്ടോബറില്‍ നടന്ന ചാവേറാക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെടുകയും 12 ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിന് പുടി ന്റെ 62 ാം പിറന്നാള്‍ ദിനത്തില്‍ ഒരു ലക്ഷത്തോളം ജനങ്ങള്‍ പതാകയുടെ നിറത്തിലുള്ള വസ്ത്രം ധരിച്ച് അദ്ദേഹത്തിന്റെ ഫോട്ടോയുമായി മാര്‍ച്ച് നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more