തിരുവനന്തപുരം: കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസ് സേനയില്‍ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ ആരോപിച്ചു.
പൊലീസില്‍ ഇതിനായി ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും ആനി രാജ പറഞ്ഞു. കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേകവകുപ്പും മന്ത്രിയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണങ്ങളും സംഭവിക്കുന്നെന്നും മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പെണ്‍കുട്ടിയെയും അച്ഛനെയും മോഷ്ടാക്കളാക്കി ചിത്രീകരിച്ച സംഭവത്തില്‍ ദളിത് പീഡനത്തിന് കേസ് എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പൊലീസുകാര്‍ക്ക് നിയമത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി പരിശീലനം നല്‍കണമെന്നും ആനി രാജ പറഞ്ഞു. ഇത് സബന്ധിച്ച് എല്‍.ഡി.എഫിനും മുഖ്യമന്ത്രിക്കും കത്ത് നല്‍കുമെന്നും ആനി രാജ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Police intervention against government policy; Suspicion that RSS gang is operating; Annie Raja with harsh criticism