ഭുവനേശ്വര്‍: ശ്രീജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹം സ്പര്‍ശിച്ചതിന്റെ പേരില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പുരിയില്‍ കഴിഞ്ഞയാഴ്ച നടന്ന രഥയാത്ര ചടങ്ങിനിടെയാണ് ദേവി സുഭദ്രയുടെ വിഗ്രഹം പൊലീസ് ഉദ്യോഗസ്ഥനായ അമുല്യകുമാര്‍ സ്പര്‍ശിച്ചത്.
സംഭവത്തില് ഡി.ജി.പി കെ.ബി സിങ്ങാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. ശ്രീജഗന്നാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തൊടാന്‍ പാടില്ലെന്ന ഒറീസ ഹൈക്കോടതിയുടെ ലംഘനമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
ക്ഷേത്രവിഗ്രഹങ്ങളില്‍ ആരാധകരോ ഭക്തരോ മറ്റുള്ളവരോ സ്പര്‍ശിക്കാന്‍ പാടില്ലെന്നതായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഭക്തര്‍ക്ക് ദൂരെനിന്ന് മാത്രമാണ് ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചത്.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള രഥയാത്ര പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ടാണ് നടത്താറ്. രഥയാത്രയ്ക്ക് പിന്നാലെ വിഗ്രഹം പ്രധാനക്ഷേത്രത്തിലേക്ക് മറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ചത്. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെ നടപടിയെടുത്തതെന്ന് എസ്.പി വ്യക്തമാക്കി.