കാണാമറയത്തെ ജസ്റ്റിസ് കര്‍ണനെ തേടി പൊലീസ് ആന്ധ്രയിലേക്ക്
India
കാണാമറയത്തെ ജസ്റ്റിസ് കര്‍ണനെ തേടി പൊലീസ് ആന്ധ്രയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th May 2017, 9:28 am

ദല്‍ഹി: കോടതിയലക്ഷ്യത്തില്‍ സുപ്രീം കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ജസ്റ്റിസ് കര്‍ണനെ തേടി കൊല്‍ക്കത്ത പൊലീസ് ചെന്നൈയിലെത്തി. ഡി.ജിയപി റാങ്കിലുള്ള പൊലീസും അഞ്ച് പൊലീസുകാരുമടക്കമുള്ള സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്. ചെന്നൈയിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ കര്‍ണനുണ്ടെന്ന് വിവരത്തെത്തുടര്‍ന്നാണ് സംഘം ചെന്നൈയിലെത്തിയത്.


Also Read: നീറ്റ് പരീക്ഷ വിവാദം: അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ അധ്യാപികമാരല്ല സി.ബി.എസ്.സിയാണ് യഥാര്‍ത്ഥ പ്രതികളെന്ന് ടി.പത്മാനാഭന്‍


എന്നാല്‍, ജസ്റ്റിസ് കര്‍ണനെ സംഘത്തിന് കാണാനായില്ല. കര്‍ണന്‍ ആന്ധ്രപ്രദേശിലെ കാളഹസ്തയിലാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ആന്ധ്രതമിഴ്‌നാട് പൊലീസ് സഹായത്തോടെയാണ് കൊല്‍ക്കത്ത പൊലീസ് ചെന്നൈയിലെത്തിയത്. ആന്ധ്രയിലും അന്വേഷണം ശക്തമാക്കി.

മുബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഉടനെ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു.


Don”t Miss: അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോയെന്ന് മകന്‍; സ്വന്തം മരണ വാര്‍ത്ത വാട്‌സ്അപ്പിലൂടെ അറിഞ്ഞ ഞെട്ടലില്‍ വിജയരാഘവന്‍


ചൊവ്വാഴ്ചയാണ് കോടതിലഷ്യത്തിന് സുപ്രീം കോടതി കര്‍ണനെ ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. അറസ്റ്റ് ചെയ്യാന്‍ ബുധനാഴ്ച പൊലീസ് എത്തിയെങ്കിലും കര്‍ണനെ കണ്ടെത്താനായില്ല.

സിറ്റിങ് ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീം കോടതി ഉത്തരവിടുന്നത് ഇതാദ്യമായാണ്. ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ നല്‍കരുതെന്ന് മാധ്യമങ്ങള്‍ക്കും കോടതിയുടെ നിര്‍ദ്ദേശമുണ്ട്.