| Thursday, 15th December 2016, 2:44 pm

എ.ടി.എമ്മില്‍ നിന്നും ലഭിച്ചത് 2000 രൂപയുടെ വ്യാജ നോട്ട്: പോലീസ് എ.ടി.എം സീല്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാര്‍: നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ വലയുന്നതിടെ എ.ടി.എമ്മില്‍ നിന്ന് ലഭിക്കുന്ന പണം പോലും വ്യാജനാകുന്നു എന്ന വാര്‍ത്തയാണ്  പുറത്തുവരുന്നത്.

ബീഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് എ.ടി.എമ്മില്‍ നിന്നും വ്യാജ കറന്‍സി ലഭിച്ചത്. സിമ്‌റ വില്ലേജിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത പങ്കജ്കുമാര്‍ എന്ന കര്‍ഷകനാണ് പുതിയ 2000 രൂപയുടെ വ്യാജ നോട്ട് ലഭിച്ചത്.

എ.ടി.എമ്മില്‍ നിന്നും പണമെടുത്ത്  മാര്‍ക്കറ്റില്‍ പോയി സാധനവാങ്ങിയ ശേഷം പണം നല്‍കിയപ്പോഴാണ് നോട്ട് വ്യാജനാണെന്ന് കടയുടമ തിരിച്ചറിഞ്ഞത്. യഥാര്‍ത്ഥ നോട്ടിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയാണ് ഇതെന്ന് കടയുടമ ഇദ്ദേഹത്തോട് പറയുകയായിരുന്നു.


തുടര്‍ന്ന് ദമ്‌റാ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് ഇദ്ദേഹം പരാതി നല്‍കി. എസ്.ബി.ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പോലീസ് എസ്.ബി.ഐയുടെ എ.ടി.എം സീല്‍ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നകൊണ്ടിരിക്കുകയാണ്.


എന്നാല്‍ അത്തരത്തില്‍ വ്യാജനോട്ട് ലഭിക്കാനുള്ള സാധ്യത എസ്.ബി.ഐ ബാങ്ക് മാനേജര്‍ തള്ളിക്കളഞ്ഞു. 2000 രൂപ നോട്ടിന്റെ 14 ലക്ഷം രൂപയാണ് ഡിസംബര്‍ 6 ന് സ്വകാര്യ ഏജന്‍സി ഈ എ.ടി.എമ്മില്‍ നിറച്ചത്.

We use cookies to give you the best possible experience. Learn more