| Monday, 18th November 2019, 11:25 am

അലനും താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞു; ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലനും താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ്. മലപ്പുറം പാണ്ടികാട് സ്വദേശി ഉസ്മാന്‍ എന്നയാളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. അലനും താഹക്കും ഉസ്മാനുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ അലനും താഹയെയും കൂടാതെ ഉസ്മാന് എതിരേയും യു.എ.പി.എ ചുമത്തിയിട്ടുണ്ട്.

അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഉന്ന് ഹൈക്കോടതി പരിഗണിക്കും. ഈ സന്ദര്‍ഭത്തില്‍ പൊലീസ് ഉസ്മാന്റെ കൂടുതല്‍ വിവിരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന.

ഉസ്മാനൊപ്പം നില്‍ക്കുമ്പോഴാണ് പൊലീസ് സംഘം അലനേയും താഹയേയും പിടികൂടുന്നത്. എന്നാല്‍ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബാഗ് പൊലീസിന് ലഭിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more