തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകക്കെതിരെ അബ്യൂസീവ് കമന്റുമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലിന്റെ അഡ്മിനിനെതിരെ നടപടിയെടുത്ത് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയുടെ പരാതിയിലാണ് സൈബര്‍ പൊലീസ് ഒരാഴ്ചക്കള്ളില്‍ നടപടി സ്വീകരിച്ചത്. ‘സൈബര്‍ പൊലീസിന് അഭിനന്ദനങ്ങള്‍’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ലക്ഷ്മി പത്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഏതാണ്ട് ഒരു കൊല്ലമായിക്കാണും ബ്യൂട്ടി കട്‌സ് എന്ന പേരില്‍ എന്റെ വീഡിയോകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു യൂട്യൂബ് ചാനല്‍ ശ്രദ്ധയില്‍പ്പെട്ടിട്ട്. വളരെ അബ്യൂസീവായ പല കമന്റ്‌സും അതിന്റെ താഴെ കണ്ടിട്ടുമുണ്ട്. ഇതിന്റെ ഒന്നും പിറകേ നടക്കാന്‍ നേരമില്ലെന്ന സമീപനമായിരുന്നു ഞാന്‍ ഇത്രനാളും സ്വീകരിച്ചത്.
ആ നിസംഗത വീണ്ടും സൈബര്‍ ക്രിമിനലുകള്‍ക്ക് വളമാകുന്നതാണ് കണ്ടത്. ഏറ്റവും ഒടുവില്‍ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നിറഞ്ഞ കമന്റുകള്‍ അഡ്മിന്‍ തന്നെ ഇടുകയും അതിന് കാഴ്ചക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന 140 ല്‍ അധികം വീഡിയോകള്‍ ഇറക്കിയ ഒരു ചാനല്‍ കൂടി രണ്ടാഴ്ച മുമ്പ് ശ്രദ്ധയില്‍പ്പെട്ടു.
രണ്ട് ചാനലുകളുടെയും യു.ആര്‍.എല്‍ എടുത്ത് സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യ ചാനലിന്റെ അഡ്മിനായ പ്രതിയെ പിടികൂടി മുന്നില്‍ കൊണ്ട് വന്ന് നിര്‍ത്തി തന്നു സൈബര്‍ പൊലീസ്. പയ്യനാണ് ബിരുദാനന്തര ബിരുദമെടുത്ത വനാണ്.
യൂട്യൂബ് വഴി വരുമാനമാണ് കക്ഷി ലക്ഷ്യമിട്ടത്. നിയമനടപടികള്‍ തുടരാന്‍ തന്നെയാണ് തീരുമാനം. രണ്ടാമനും ഉടന്‍ എന്റെ മുന്നില്‍ വന്ന് ഇങ്ങനെ വന്ന് നില്‍ക്കും എന്നാണ് പ്രതീക്ഷ. സൈബര്‍ പൊലീസ് ടീമിന് എന്റെ ഹൃദയാഭിവാദ്യം,’ എന്നാണ് ലക്ഷമി പത്മ എഴുതിയത്.
CONTENT HIGHLIGHTS: police have taken action against the administrator of the YouTube channel who is working with abusive comments against the journalist