| Wednesday, 5th October 2022, 8:53 pm

വിജയദശമി ദിനത്തില്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കുമെന്ന് ദളിത് സേന; കര്‍ണാടകയിലെ കലബുര്‍ഗിയില്‍ കനത്ത സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കലബുറഗി: വിജയദശമി ദിനത്തില്‍ കര്‍ണാടകയിലെ കലബുര്‍ഗി ജില്ലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന് ദളിത് സേനയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പൊലീസ് നടപടി.

വിജയദശമി നാളില്‍ രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങായ രാവണ്‍ ദഹനായി കലബുര്‍ഗിയിലെ അപ്പ ജാത്ര മൈതാനത്ത് 50 അടി ഉയരമുള്ള രാവണന്റെ പ്രതിമയാണ് ഹിന്ദു സംഘടനകള്‍ തയ്യാറാക്കിയിരുന്നത്.
എന്നാല്‍ ഈ പരിപാടിക്ക് എതിരാണ് ദളിത് സേന.

അനുവാദമില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ദളിത് സേന പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കുമെന്ന് ദളിത് സേനയും അറിയിച്ചത്.

അതേസമയം, പൊലീസിന്റെ ശക്തമായ നിര്‍ദേശത്തെ തുടര്‍ന്ന് രാവണന്റെ കോലം കത്തിക്കുന്നതില്‍ നിന്ന് ഹിന്ദു സംഘടനകള്‍ വേണ്ടെന്നുവെച്ചിരിക്കുകയാണ്. കോലം കത്തിക്കുന്നത് ഒഴിവാക്കി വിജയദശമി ആഘോഷിക്കുമെന്നാണ് ഹിന്ദു സംഘടനകള്‍ അറിയിക്കുന്നത്.

Content Highlights:  Police have stepped up security in Karnataka’s Kalaburgi district on Vijayadashami

We use cookies to give you the best possible experience. Learn more