| Tuesday, 26th October 2021, 4:30 pm

ആര്യ രാജേന്ദ്രനെതിരായ അധിക്ഷേപം; കെ. മുരളീധരനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ.മുരളീധരന്‍ എം.പിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുള്ള പരമര്‍ശം നടത്തിയതിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ. മുരളീധരന്‍ എം.പി. മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

പരാമര്‍ശം വിവാദമായതോടെ ഖേദപ്രകടനവുമായി മുരളിധരന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന മേയര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതില്‍ ഖേദിക്കുന്നെന്നുവെന്നാണ് മുരളീധരന്‍ പറഞ്ഞത്. എന്നാല്‍ മേയറുടെ പെരുമാറ്റം പക്വതയില്ലാത്തതാണെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ. മുരളിധരന്റെ അധിക്ഷേപാര്‍ഹമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുന്‍ മന്ത്രി പി.കെ. ശ്രീമതി പറഞ്ഞിരുന്നു. വിഷയത്തില്‍ ഡി.വൈ.എഫ്.ഐയും മുരളീധരനെ വിമര്‍ശിച്ചിരുന്നു.

എന്തടിസ്ഥാനത്തിലാണ് ഭരണാധികാരിയായി തിളങ്ങുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇത്തരം അപഖ്യാതി പ്രചരിപ്പിക്കുന്നതെന്നായിരുന്നു പി.കെ. ശ്രിമതിയുടെ ചോദ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Police have registered a case against K Muraleedharan MP for making abusive remarks against Mayor Arya Rajendran.

We use cookies to give you the best possible experience. Learn more